ഈ ബ്ലോഗില്‍ നിന്നുള്ള കാര്യങ്ങള്‍ എസ് എം എസ് ആയി ലഭിക്കുവാന്‍ ON SURESHMASH എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.

TEACHER IN CHARGE: N.K.SURESH KUMAR ** Mob.No. 9447775052

Sunday, 8 March 2009

V.H.S.E State Expo 2009 സ്വാഗത സംഘ രൂപീകരണം ( ഫോട്ടോസ്)

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രോഡക്ഷന്‍ കം ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ള ഉല്പന്നങ്ങളുടേയും സര്‍വ്വീസുകളുടേയും എക്സിബിഷനാണ് V.H.S.E എക്സ്പോ എന്ന പേരില്‍ അറിയപ്പെടുന്നത് . ഓരോ സ്കൂളുകളിലും നടന്ന എക്സിബിഷനില്‍ സെലക്ഷന്‍ കിട്ടിയവ റീജിണല്‍ തലത്തില്‍ മത്സരിക്കുകയും അവിടെ നിന്നുള്ള സെലക്ഷനിലൂടെ സ്റ്റേറ്റ് തലത്തില്‍ എത്തുകയും ചെയ്യുന്നു.
ഈ വര്‍ഷം സ്റ്റേറ്റ് തല എക്സ്പോ തൃശൂര്‍ റീജിയണിലാണ് നടത്തപ്പെടുന്നത് .
തളിക്കുളം പഞ്ചായത്തിലെ സ്നേഹതീരം ടൂറിസം സെന്ററാണ് എക്സ്പോ വേദിയായി തൃശൂര്‍ റീജണല്‍ ഡയറക്ടര്‍ ശ്രീമതി T.K.GEETHA കണ്ടെത്തിയത് .
ഡയറക്ടറേറ്റിന്റേയും സ്ഥലം എം.എല്‍.എ ആയ ശ്രീ ടി. എന്‍ . പ്രതാപന്റേയും പൂര്‍ണ്ണ സഹകരണത്തോടെ ജനപ്രതിനിധികളുടേയും ഡയറക്ടറേറ്റ് , റീജണല്‍ ഓഫീസ് ഉദ്യോഗസ്ഥന്മാരുടേയും വി.എച്ച് .എസ്.ഇ സ്കൂള്‍ മാനേജ് മെന്റ് പ്രതിനിധികളുടേയും അദ്ധ്യാപക സംഘടനാ നേതാക്കളുടേയും തൃശൂര്‍ റീജിയണിലെ മുഴുവന്‍ വി.എച്ച് .എസ്.ഇ പ്രിന്‍സിപ്പല്‍ മാരുടെയും അദ്ധ്യാപകരുടേയും സാധിദ്ധ്യത്തില്‍ 7/3/2009 ശനിയാഴ്ച ഉച്ചക്ക് 2.30 ന് സ്വാഗതസംഘം രൂപീകരിച്ചു.
അതിലെ ചില ദൃശ്യങ്ങള്‍ താഴെ ...............ഈ മനോഹരതീരം നോക്കൂ; അതാണ് സ്നേഹതീരം


3 comments:

N.K.SURESH KUMAR said...
This comment has been removed by the author.
N.K.SURESH KUMAR said...

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ സംസ്ഥാനതലത്തിലുള്ള ഉല്പങ്ങളുടേയും സേവനങ്ങളുടേയും പ്രദര്‍ശനത്തിന്റെ സ്വാഗത സംഘരൂപീകരണം തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്നേഹതീരം ബീച്ചില്‍ വെച്ച് നടന്നു.അതിന്റെ ചില ദൃശ്യങ്ങള്‍ കാണുക

സമാന്തരന്‍ said...

സ്കൂള്‍ ബ്ലോഗുകളില്‍ ഇതൊരു മാതൃകാ ബ്ലോഗാണ്. അവിടെ ത്തെ വിദ്ധ്യാര്‍ഥിയായിരുന്നതില്‍ അഭിമാനമുണ്ട്.ഇപ്പോള്‍ അല്ലാത്തതില്‍ നഷ്ടബോധവും. സുരേഷ് മാഷിനും സുനില്‍ മാഷിനും മറ്റു പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും ആശംസകള്‍ ‍