ഈ ബ്ലോഗില്‍ നിന്നുള്ള കാര്യങ്ങള്‍ എസ് എം എസ് ആയി ലഭിക്കുവാന്‍ ON SURESHMASH എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.

TEACHER IN CHARGE: N.K.SURESH KUMAR ** Mob.No. 9447775052

Friday, 5 June 2009

നീര്‍മാതളം നട്ടുകൊണ്ട് കമലാനെഹറു സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.പ്രശസ്ത കാഥാകാരിയും കവയത്രിയുമായ കമലാ സുരയ്യയുടെ ഓര്‍മ്മക്കായി നീര്‍മാതളം നട്ടുകൊണ്ട് കമലാനെഹറു വി.എച്ച് .എസ് .സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ .കെ.ടി.ജലീല്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ഡോളീ കുര്യന്‍ അദ്ധ്യക്ഷയായിരുന്നു. വനം വകുപ്പ് നല്‍കിയ വൃക്ഷത്തൈകളുടെ വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി കുമാരി ലദീദ പരിസ്ഥിതി സന്ദേശം നല്‍കി. വിദ്യാര്‍ഥികളായ റിനോഷ് , രേഷ്മ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

5 comments:

N.K.SURESH KUMAR said...

പ്രശസ്ത കാഥാകാരിയും കവയത്രിയുമായ കമലാ സുരയ്യയുടെ ഓര്‍മ്മക്കായി നീര്‍മാതളം നട്ടുകൊണ്ട് കമലാനെഹറു വി.എച്ച് .എസ് .സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

സമാന്തരന്‍ said...

തികച്ചും അവസരോചിതം...
ആശംസകൾ..

നിരക്ഷരന്‍ said...

ആ നീര്‍മാതളത്തിനോടൊപ്പം കുട്ടികളുടെ വായനാശീലവും വളര്‍ന്നുവരാന്‍ ഇടയാകട്ടെ. മാധവിക്കുട്ടിയുടെ കഥകളും കവിതകളും അവര്‍ വേണ്ടുവോളം ആസ്വദിക്കാന്‍ ഇടയാവട്ടെ. ആശംസകള്‍ .

ഓഫ്.ടോപ്പിക്ക്:‌-

സുരേഷ് കുമാര്‍ സാര്‍ ....

ഈ ബ്ലോഗിന്റെ വലത്തുവശത്ത് മുകളിലായി ഈയുള്ളവന്റെ ബ്ലോഗിന്റെ ലിങ്ക് കണ്ടു.

അതൊരു അംഗീകാരമായി കാണുന്നു ഞാന്‍. ചരിത്രത്തിന്റെ ലിങ്കുകള്‍ കൊടുത്തിരിക്കുന്നിടത്ത് ചരിത്രപാഠങ്ങള്‍ക്ക് വലിയ മാര്‍ക്കൊന്നും കിട്ടാതെ പോയ ഒരുവന്റെ കുത്തിക്കുറിപ്പുകള്‍ക്ക് ഇടം കിട്ടുന്നത് അംഗീകാരം തന്നെയാണല്ലോ ?

വളരെ വളരെ നന്ദി.

N.K.SURESH KUMAR said...

നമസ്കാരം ശ്രീ സമാന്തരന്‍ ,
പ്രോത്സാഹനത്തിനു നന്ദി.
നമസ്കാരം ശ്രീ നിരക്ഷരന്‍,
ബ്ലോഗ് വായിച്ചതിനും കമന്റിട്ടതിനും നന്ദി.
താങ്കളുടെ ബ്ലോഗ് ഞങ്ങള്‍ക്ക് അതായത് ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിലപ്പെട്ടതാണെന്ന് അറിയിക്കട്ടെ.
അതുകൊണ്ടാണ് ലിങ്കു ചേര്‍ത്തത്.
ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ താങ്കളുടെ ബ്ലോഗില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
ആശംസകളോടെ
സുരേഷ് മാഷ്

Anonymous said...

SURESH SIR,

Is there any chance to join in the history club for students for the aluminis of KNMVHSS.

AKASH KADAVIL
+61423249897