ഈ ബ്ലോഗില്‍ നിന്നുള്ള കാര്യങ്ങള്‍ എസ് എം എസ് ആയി ലഭിക്കുവാന്‍ ON SURESHMASH എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.

TEACHER IN CHARGE: N.K.SURESH KUMAR ** Mob.No. 9447775052

Saturday, 25 April 2009

സംസ്ഥാ‍ന വൊക്കാഫെസ്റ്റ് - പത്ര വാര്‍ത്തകള്‍

വൊക്കേഷണല്‍ എക്സ്പോ തളിക്കുളത്ത് ( ദേശാഭിമാനി വാര്‍ത്ത)

വി.എച്ച്.എസ്.ഇ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്ന ഉല്പന്നങളുടേയും സേവനങ്ങളുടേയുന്‍ സംസ്ഥാന തല പ്രദര്‍ശനമായ വൊക്കേഷണല്‍ എക്സ്പോ -2009 തളിക്കുളം സ്നേഹതീരത്ത് മെയ് 6,7,8 തിയ്യതികളില്‍ നടക്കും.പ്രദര്‍ശനം 6 ന് വൈകീട്ട് അഞ്ചുമണിക്ക് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും.വൊക്കാഫെയര്‍ , കരിയര്‍ ഫെസ്റ്റ് സേവന പ്രവൃത്തികള്‍ ,സാംസ്കാരികോത്സവം വിഭാഗങ്ങളിലാണ് പ്രദര്‍ശനം.സംസ്ഥാനത്തെ 389 സ്കൂളുകളില്‍നിന്ന് റീജണല്‍ വിഭാഗത്തില്‍നിന്ന് വിജയിച്ച 125 ഓളം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ മോഹന്‍ എബ്രഹാം ,ടി.എന്‍ പ്രതാപന്‍ എം.എല്‍.എ, ടി.കെ.ഗീത,ഇന്ദുലാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ വിഷയങ്ങളിലുള്ള തൊഴിലധിഷ്ടിത കോഴ്‌സുകളെ ക്കുറിച്ചും ഉപരിപഠന സാദ്ധ്യതകളെക്കുറീച്ചും സെമിനാര്‍ നടത്തും .125 പവലിയനിലാണ് പ്രദര്‍ശനം .വൊക്കേഷണല്‍ എക്സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസിക്കാനായി 70,000 സ്ക്വയര്‍ ഫീറ്റില്‍ പ്രത്യേക പവലിയന്‍ നിര്‍മ്മിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രമുഖ പൊതുമേഖലാ -സ്വകാര്യമേഖലാ കമ്പനികള്‍ സ്പോട്ട് ഇന്റര്‍വ്യൂ നടത്തും . സമാപന സമേളനം സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ.പി. രാജേന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിക്കും****************************************************************************************************************************************************************************************************************************************************************

സംസ്ഥാന വൊക്കേഷണല്‍ പ്രദര്‍ശനം തളിക്കുളത്ത്‌ ( മാതൃഭൂമി വാര്‍ത്ത)

തൃശ്ശൂര്‍:വി.എച്ച്‌.എസ്‌.ഇ. സ്‌കൂളുകളിലെ പ്രൊഡക്ഷന്‍ കം ട്രെയിനിങ്‌ സെന്ററുകളില്‍ നിര്‍മ്മിക്കുന്ന ഉല്‌പന്നങ്ങളുടെയും നല്‍കുന്ന സേവനങ്ങളുടെയും സംസ്ഥാന പ്രദര്‍ശനം തളിക്കുളം സ്‌നേഹതീരത്ത്‌ മെയ്‌ 6, 7, 8 തീയതികളില്‍ നടക്കുമെന്ന്‌ സംഘാടകസമിതി ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നിയമസഭാ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍, വിദ്യാഭ്യാസവകുപ്പ്‌ മന്ത്രി എം.എ. ബേബി, റവന്യൂവകുപ്പ്‌ മന്ത്രി കെ.പി. രാജേന്ദ്രന്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും. കുട്ടികളിലെ ഗവേഷണതല്‍പരതയെ പ്രോത്സാഹിപ്പിക്കുക, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, പഠനവിഷയങ്ങളെ പ്രവൃത്തി പരിചയത്തില്‍ കൊണ്ടുവരിക, വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന എക്‌സ്‌പോയില്‍ വൊക്കാഫെയര്‍, കരിയര്‍ ഫെസ്റ്റ്‌, സേവനപ്രവൃത്തികള്‍, സാംസ്‌കാരികോത്സവം എന്നിങ്ങനെ നാല്‌ വിഭാഗങ്ങളാണുള്ളത്‌. സംസ്ഥാനത്തെ 389 സ്‌കൂളുകളില്‍നിന്നു റീജണല്‍ തലത്തില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ച 125 ഓളം വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്‌. ഇതോടനുബന്ധിച്ച്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം, ടൂവീലര്‍, ചെറുകിട വീട്ടുപകരണങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും സൗജന്യമായി ചെയ്‌തുകൊടുക്കും. എല്ലാ ദിവസങ്ങളിലും വിവിധ വിഷയങ്ങളിലുള്ള തൊഴിലധിഷുിത കോഴ്‌സുകളെക്കുറിച്ചും ഉപരിപഠനസാധ്യതകളെക്കുറിച്ചും പ്രമുഖ വ്യക്തികളുടെ സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.

പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ മോഹന്‍ അബ്രഹാം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. ബാബു, ടി.കെ. ഗീത, ഇന്ദുലാല്‍ എന്നിവരും പങ്കെടുത്തു.

1 comment:

N.K.SURESH KUMAR said...

സംസ്ഥാന വൊക്കേഷണല്‍ പ്രദര്‍ശനം തളിക്കുളത്ത്‌